റിയോ ഡി ജനീറോ: പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഏക ഇന്ത്യൻ പ്രതിനിധി സതീഷ് ശിവലിംഗവും മെഡൽ പട്ടികയിൽ ഇടംപിടിച്ചില്ല. പുരുഷന്മാരുടെ 77 കി.ഗ്രാം വിഭാഗത്തിൽ 11-ാം സ്ഥാനത്താണ് സതീഷ് എത്തിയത്. സ്‌നാച്ചിൽ 148 കി.ഗ്രാമും ക്ലീൻ ആന്റ് ജർക്കിൽ 181 കി.ഗ്രാമും ഉൾപ്പെടെ 329 കി.ഗ്രാം ഭാരമാണ് സതീഷ് ഉയർത്തിയത്.
കസാക്കിസ്ഥാന്റെ റഹിമോവ് ഈയിനത്തിൽ സ്വർണ്ണം നേടി. സ്‌നാച്ചിൽ 165 കി.ഗ്രാമും ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡോടെ 214 കി.ഗ്രാമും ഉയർത്തിയാണ് കസാക്കിസ്ഥാൻ താരം പൊന്നണിഞ്ഞത്.
നിലവിലെ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് ചൈനയുടെ ലു ഷിയാജുൻ സ്‌നാച്ചിൽ 177 കി.ഗ്രാം ഉയർത്തി തന്റെ തന്നെ പേരിലുള്ള ഒളിമ്പിക് റെക്കോർഡ് ഭേദിച്ചെങ്കിലും ക്ലീൻ ആന്റ് ജർക്കിൽ 202 കി.ഗ്രാമും ആകെ 379 കി.ഗ്രാമും ഉയർത്തി വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെട്ടു. ഇരുവിഭാഗങ്ങളിലായി 361 കി.ഗ്രാം ഉയർത്തിയ ഈജിപ്റ്റിന്റെ മുഹമ്മദ് മഹ്മൂദ് വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: