റിയോ: ഒളിമ്പിക്സ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ കിടമ്പി ശ്രീകാന്ത് പൊരുതി തോറ്റു. ചൈനയുടെ ലിൻ ഡാനിന് കടുത്ത വെല്ലുവിളി ഉയർത്തിയതിന് ശേഷമാണ് കിടമ്പി ശ്രീകാന്ത് പരാജയം ഏറ്റുവാങ്ങിയത്.
ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ചൈനീസ് എതിരാളി ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് പരാജയപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവന്ന ശ്രീകാന്ത് രണ്ടാം സെറ്റിൽ 21-11ന് ലിൻ ഡാനിനെ പരാജയപ്പെടുത്തി. എന്നാൽ മൂന്നാം സെറ്റ് സ്വന്തമാക്കിയ ലിൻ ഡാൻ സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: