അഡ്ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ 301 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് മോശം തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ പാകിസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ്.
17 ഓവര്‍ ശേഷിക്കെ പാകിസ്ഥാന് വിജയിക്കാന്‍ 162 റണ്‍സ് കൂടി വേണം. അഹമ്മദ് ഷെഹ്സാദ് (47), യൂനിസ് ഖാന് (6), ഹാരിസ് സുഹൈല്‍ (36), ഷൊഹൈബ് മക്സൂദ് (0), ഉമര്‍ അക്മല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്.
ഉമേശ് യാദവ് രണ്ടും മുഹമ്മദ് ഷമി, ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: