Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സിക്ക് സമനില; യുണൈറ്റഡിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:07 pm IST
inSports

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തായ ചെല്‍സിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും തിരിച്ചടി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ സതാംപ്ടനാണ് ചെല്‍സിയെ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയത്.

എങ്കിലും പോയിന്റ് പട്ടികയില്‍ ചെല്‍സി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ആറ് പോയിന്റിന്റെ ലീഡ് സ്വന്തമാക്കി. ചെല്‍സിക്ക് 28 കളികളില്‍ നിന്ന് 64 പോയിന്റും സിറ്റിക്ക് 29 കളികളില്‍ നിന്ന് 58 പോയിന്റുമാണുള്ളത്. സമനിലയോടെ ടോട്ടനത്തെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി സതാംപ്ടണ്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇരുടീമുകള്‍ക്കും 29 കളികളില്‍ നിന്ന് 50 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ സതാംപ്ടനാണ് മുന്നില്‍.

ഇന്നലെ നടന്ന കളിയില്‍ ആധിപത്യം പുലര്‍ത്തിയതും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും ചെല്‍സി താരങ്ങളായിരുന്നു. കളിയുടെ 61 ശതമാനവും പന്ത് കൈവശംവെച്ച ചെല്‍സി പായിച്ച 22 ഷോട്ടുകളില്‍ 7 എണ്ണം ലക്ഷ്യത്തിലേക്കു നീങ്ങുകയും ചെയ്തു. എന്നാല്‍ സതാംപ്ടണ്‍ ഗോളിയുടെ മികവിന് മുന്നില്‍ അവയെല്ലാം വിഫലമായി. അതേസമയം അഞ്ച് ഷോട്ടുകളാണ് സതാംപ്ടണ്‍ താരങ്ങള്‍ക്ക് ലക്ഷ്യത്തിലേക്ക് ഉതിര്‍ക്കാന്‍ കഴിഞ്ഞത്.

കളിയുടെ തുടക്കം മുതല്‍ ആക്രമണം നടത്തിയ ചെല്‍സി 11-ാം മിനിറ്റില്‍ ലീഡ് നേടി. ബ്രാനിസ്ലാവ് ഇവാനോവിച്ച് നല്‍കിയ തകര്‍പ്പന്‍ ക്രോസ് ക്ലോസ് റേഞ്ചില്‍ നിന്ന് ഡീഗോ കോസ്റ്റ ബുള്ളറ്റ് ഹെഡ്ഡറിലൂടെ സതാംപ്ടണ്‍ വല കുലുക്കി. പ്രീമിയര്‍ ലീഗ് സീസണില്‍ കോസ്റ്റയുടെ 18-ാമത്തെ ഗോളായിരുന്നു ഇത്.

തൊട്ടുപിന്നാലെ സതാംപ്ടണ് സമനില നേടുവാന്‍ അവസരം ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. സാഡിയോ മനേയുടെ ഇടംകാലന്‍ ഷോട്ട് ചെല്‍സി ഗോളി കുര്‍ട്ടോയിസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. എന്നാല്‍ 19-ാം മിനിറ്റില്‍ സതാംപ്ടണ്‍ സമനില ഗോള്‍ നേടി. സാഡിയോ മനേയെ ബോക്‌സിനുള്ളില്‍ വച്ച് നെമന്‍ജ മാറ്റിക് വലിച്ചിട്ടതിന് ലഭിച്ച പെനാല്‍റ്റിയാണ് ഡുസാന്‍ ടാഡിക് ലക്ഷ്യത്തിലെത്തിച്ചത്. തുടര്‍ന്നും ഇരുടീമുകളും മികച്ച ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചെങ്കിലും സ്‌ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം മറന്നതോടെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ച വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ടോട്ടനം ഹോട്‌സ്പറിനെയാണ് വെയ്ന്‍ റൂണിയും കൂട്ടരും കശാപ്പുചെയ്തത്. മൂന്ന് ഗോളുകളും പിറന്നത് ആദ്യപകുതിയിലായിരുന്നു. ഒമ്പതാം മിനിറ്റില്‍ ഫെല്ലാനി, 19-ാം മിനിറ്റില്‍ മൈക്കല്‍ കാരിക്ക്, 34-ാം മിനിറ്റില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണി എന്നിവരായിരുന്നു യുണൈറ്റഡിന്റെ സ്‌കോറര്‍മാര്‍. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 29 കളികളില്‍ നിന്ന് 56 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു കളിയില്‍ എവര്‍ട്ടനും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ന്യൂകാസിലിനെ 3-0നാണ് എവര്‍ട്ടണ്‍ കശാപ്പുചെയ്തത്. 20-ാം മിനിറ്റില്‍ മകാര്‍ത്തി, 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലുകാകു, ഇഞ്ചുറി സമയത്ത് ബാര്‍ക്ക്‌ലി എന്നിവരാണ് എവര്‍ട്ടണ് വേണ്ടി ഗോളുകള്‍ നേടിയത്.

കളിയുടെ 59-ാം മിനിറ്റില്‍ ന്യൂകാസിലിന്റെ കോളോക്കിനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.