ഇന്ത്യന്‍വെല്‍സ്: ലോക ഒന്നാം നമ്പര്‍ നൊവാക് ഡോക്കോവിച്ച്, രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍ മൂന്നാം നമ്പര്‍ റാഫേല്‍ നദാല്‍ എന്നിവര്‍ ഇന്ത്യന്‍വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലെത്തി. ഡോക്കോവിച്ച് സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദാത്തിയാസിനെ 6-1, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്.
രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ അര്‍ജന്റീനതാരം ഡീഗോ ഷ്വാര്ട്ട്മാനെ 6-4, 6-2 എന്ന സ്കോറിനും റാഫേല്‍ നദാല്‍ നെതര്‍ലന്‍ഡ്സിന്റെ ഇഗോര്‍ സിസ്ലിങിനെ 6-4, 6-2 എന്ന ക്രമത്തിലും പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
നാലാം സീഡ് ആന്‍ഡി മുറെ, മിലോസ് റാവോനിക്ക്, ഗില്ലസ് സിമോണ്‍, ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ, ഫെലിസിയാനോ ലോപ്പസ്, ടോമി റോബ്രര്ഡോ തുടങ്ങിയവരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.
വനിതവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പ്, 12-ാം സീഡ് സ്പാനിഷ് താരം സുവാരോ നവാരസ്, ഉക്രെയിന് താരം എലിന സ്വിറ്റോലിന, സൊളെന് സ്റ്റീഫന്‍സ് തുടങ്ങിയവര്‍ നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: