മെല്‍ബണ്‍: ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഇന്ത്യയുടെ മുഹമ്മദ് ഷമി മുന്നിലെത്തി. ആറ് മത്സരങ്ങളില്‍നിന്നും 13.29 ശരാശരിയില്‍ 17 വിക്കറ്റുകളുമായാണു ഷമി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.
അഞ്ച് മത്സരങ്ങളില്‍നിന്നു 16 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണു രണ്ടാം സ്ഥാനത്ത്. ആറ് മത്സരങ്ങള്‍ കളിച്ച് 15 വിക്കറ്റ് കൊയ്ത ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് പട്ടികയില്‍ മൂന്നാമന്‍.
ബംഗ്ലാദേശിനെതിരേ രണ്ടു വിക്കറ്റാണ് ഷമി നേടിയത്. എട്ട് ഓവര്‍ എറിഞ്ഞ ഷമി 37 റണ്‍സ് വഴങ്ങിയാണ് മഹ്മുദുള്ള, സൗമ്യ സര്‍ക്കാര്‍ എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 14 വിക്കറ്റുകള്‍ നേടിയ ഉമേഷ് യാദവും തൊട്ടുപിന്നിലുണ്ട്. ബംഗ്ലാദേശിനെതിരേ നാല് വിക്കറ്റാണ് ഉമേഷ് നേടിയത്.
















