സിഡ്‌നി: ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- ഓസ്‌ട്രേലിയ സെമി ഫൈനല്‍ നിയന്ത്രിക്കാനുള്ള നിയോഗം ശ്രീലങ്കയുടെ കുമാര്‍ ധര്‍മ്മസേനയ്‌ക്കും ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്‍ബെറോയ്‌ക്കും.
ഇരുവരെയും മത്സരത്തിനുള്ള ഫീല്‍ഡ് അംപയര്‍മാരായി ഐസിസി നിശ്ചയിച്ചു. ലങ്കക്കാരനായ രഞ്ജന്‍ മദുഗല്ലെയാണ് മാച്ച് റഫറി. ഫൈനല്‍ ലക്ഷ്യമിട്ട് മാര്‍ച്ച് 26ന് ഇന്ത്യയും ഓസ്‌ട്രേലിയയും സിഡ്‌നിയില്‍ മുഖാമുഖം വരും.
















