ഓക്‌ലന്‍ഡ്: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 298 റണ്‍സിന്റെ വിജയലക്ഷ്യം.
മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. തുടര്‍ന്ന് ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 298 ആയി പുനര്‍നിര്‍ണയിച്ചു.
തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഡ്യൂപ്ലെസിസ് (82), ഡിവില്ലിയേഴ്‌സ് (പുറത്താവാതെ 65), ഡേവിഡ് മില്ലര്‍ (49)എന്നിവരുടെ ബാറ്റിംഗ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചു. ന്യൂസിലന്‍ഡിന് വേണ്ടി കോറി ആന്‍ഡേഴ്‌സന്‍ മൂന്നും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്‌ത്തി.
















