Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയ്‌ക്ക് കാലിടറി; ഓസ്‌ട്രേലിയ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:05 pm IST
inSports

സിഡ്‌നി: ലോകകപ്പ് ജൈത്രയാത്രയ്‌ക്കിടെ ഇന്ത്യ കാലിടറി വീണപ്പോള്‍ 95 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ ഫൈനലില്‍. സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്ത് മഞ്ഞപടയ്‌ക്ക് സമ്മാനിച്ച സ്മിത്താണ് കളിയിലെ കേമന്‍

സ്‌കോര്‍: ഓസ്‌ട്രേലിയ- 328/7 (50); ഇന്ത്യ- 233 (46.5)

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കങ്കാരു പടയ്‌ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വാര്‍ണറെ നഷ്ടപ്പെട്ടെങ്കിലും പതറാതെ ബാറ്റ് വീശിയ ഓസ്‌ട്രേലിയ വിജയം കൊയ്യുകയായിരുന്നു.

വാര്‍ണര്‍ക്ക് ശേഷം വന്ന സ്മിത്ത് ഫിഞ്ചുമായി ചേര്‍ന്ന് ലോകകപ്പ് സെമിഫൈനലിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ ഭയപ്പെട്ടു. മഞ്ഞപടയ്‌ക്ക് രണ്ടാം വിക്കറ്റായി സ്മിത്ത് (105) നഷ്ടപ്പെടുമ്പോള്‍ ടീം സ്‌കോര്‍ 197 എത്തിയിരുന്നു (2-197). ഉമേഷ് യാദവിനായിരുന്നു സ്മിത്തിന്റെ വിക്കറ്റ്.

പൂര്‍വ്വാതികം ശക്തിയോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചു തുടങ്ങിയപ്പോള്‍ വിക്കറ്റുകള്‍ കടപൊഴിയാന്‍ തുടങ്ങി. വമ്പന്‍ അടികള്‍ക്ക് പേരുകേട്ട മാക്‌സ്‌വെല്‍ 23റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ അശ്വിന്റെ പന്തില്‍ പുറത്തായി (3-232).

പിന്നീട് ഫിഞ്ചിന്റെ ഊഴമായിരുന്നു. ഓസ്‌ട്രേലിയന്‍ സ്‌കോറിലേയ്‌ക്ക് ഒരു റണ്‍ കൂടി കൂട്ടി ചേര്‍ക്കവെ ഫിഞ്ച് (81) വീണു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ക്ലാര്‍ക്ക് 10 റണ്‍സില്‍ പുറത്തായി.

ഫോക്ക്‌നര്‍ 21 റണ്‍സെടുത്തും വാട്‌സണ്‍ 28 റണ്‍സെടുത്തും മടങ്ങിയതോടെ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ഏഴിന് 298 എന്ന നിലയിലെത്തി. പിന്നീട് ജോണ്‍സണും(27*) ഹാഡിനും(7*) ചേര്‍ന്ന് ടീം സ്‌കോര്‍ 328ല്‍ എത്തിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മ്മയും(34) ധവാനും (45) താളം കണ്ടെത്തി വരവെ ധവാനാണ് വിക്കറ്റിന് മുന്നില്‍ ആദ്യം കുരുങ്ങിയത്. ഹാസില്‍ വുഡിന്റെ പന്തില്‍ മാക്‌സ്‌വെല്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്.

തുടര്‍ന്നെത്തിയ കോഹ്‌ലി (ഒന്ന്) വന്നതും പോയതും പെട്ടെന്നായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 91ല്‍ നില്‍ക്കുമ്പോള്‍ രോഹിത്തും വീണു. റെയ്‌നയും(ഏഴ്) രണ്ടക്കം കാണാതെ മടങ്ങിയതോടെ ഇന്ത്യ പരാജയം മണത്തു തുടങ്ങിയിരുന്നു.

രഹാനെ അല്‍പം ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച്ചവച്ചത്. 68 ബോളില്‍ 44 റണ്‍സെടുത്ത രഹാനെ അഞ്ചാം വിക്കറ്റായി പുറത്ത് പോകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 178 ആയിരുന്നു.

തുടര്‍ന്നെത്തിയ ജഡേജ(16) റണ്ണൗട്ടില്‍ കുരുങ്ങി പവലിയനില്‍ എത്തിയതോടെ ക്യാപ്റ്റന്‍ ക്രീസിലെത്തി. സ്വദസിദ്ധമായ കളിയുമായി ധോണി അശ്വിനെ കൂട്ടുപിടിച്ച് കളി മുന്നോട്ട് കൊണ്ട് പോകവെ റണ്ണൗട്ടിന്റെ രൂപത്തില്‍ വില്ലന്‍ വീണ്ടും കടന്നു വന്നു. ഇത്തവണ പുറത്തായത് സാക്ഷാല്‍ ധോണി (65) തന്നെ. മാക്‌സ്‌വെല്ലിന്റേതായിരുന്നു ത്രോ (7-231).

അതോടെ പരാജയമുറപ്പിച്ച കളിയുടെ ആയുസ്സ് രണ്ടു റണ്‍ കൂടി കൂട്ടി ചേര്‍ത്തപ്പോഴേക്കും അവസാനിച്ചു

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ്

ആരോണ്‍ ഫിഞ്ച് സി ധവാന്‍ ബി ഉമേഷ് യാദവ് 81, ഡേവിഡ് വാര്‍ണര്‍ സി കോഹ്‌ലി ബി ഉമേഷ് യാദവ് 12, സ്റ്റീവന്‍ സ്മിത്ത് സി രോഹിത് ശര്‍മ്മ ബി ഉമേഷ് യാദവ് 105, ഗ്ലെന്‍ മാക്‌സ്‌വെല്‍ സി രഹാനെ ബി അശ്വിന്‍ 23, ഷെയ്ന്‍ വാട്‌സണ്‍ സി രഹാനെ ബി മോഹിത് ശര്‍മ്മ 28, മൈക്കല്‍ ക്ലാര്‍ക്ക് സി രോഹിത് ശര്‍മ്മ ബി മോഹിത് ശര്‍മ്മ 10, ഫോക്‌നര്‍ ബി ഉമേഷ് യാദവ് 21, ബ്രാഡ് ഹാഡിന്‍ നോട്ടൗട്ട് 7, മിച്ചല്‍ ജോണ്‍സണ്‍ നോട്ടൗട്ട് 27, എക്‌സ്ട്രാസ് 14, ആകെ 50 ഓവറില്‍ 7 വിക്കറ്റിന് 328.

വിക്കറ്റ് വീഴ്ച: 1-15, 2-197, 3-232, 4-233, 5-248, 6-284, 7-298.

ബൗളിംഗ്: മുഹമ്മദ് ഷാമി 10-0-68-0, ഉമേഷ് യാദവ് 9-0-72-4, മോഹിത് ശര്‍മ്മ 10-0-75-2, വിരാട് കോഹ്‌ലി 1-0-7-0, രവീന്ദ്ര ജഡേജ 10-0-56-0, ആര്‍. അശ്വിന്‍ 10-0-42-1.

ഇന്ത്യന്‍ ഇന്നിംഗ്‌സ്

രോഹിത് ശര്‍മ്മ ബി മിച്ചല്‍ ജോണ്‍സണ്‍ 34, ശിഖര്‍ ധവാന്‍ സി മാക്‌സ്‌വെല്‍ ബി ഹെയ്‌സല്‍വുഡ് 45, വിരാട് കോഹ്‌ലി സി ഹാഡിന്‍ ബി ജോണ്‍സണ്‍ 1, അജിന്‍ക്യ രഹാനെ സി ഹാഡിന്‍ ബി സ്റ്റാര്‍ക്ക് 44, സുരേഷ് റെയ്‌ന സി ഹാഡിന്‍ ബി ഫോക്‌നര്‍ 7, ധോണി റണ്ണൗട്ട് (മാക്‌സ്‌വെല്‍) 65, രവീന്ദ്ര ജഡേജ റണ്ണൗട്ട് (സ്മിത്ത്) 16, ആര്‍. അശ്വിന്‍ ബി ഫോക്‌നര്‍ 5, മുഹമ്മദ് ഷാമി നോട്ടൗട്ട് 1, മോഹിത് ശര്‍മ്മ ബി ഫോക്‌നര്‍ 0, ഉമേഷ് യാദവ് ബി സ്റ്റാര്‍ക്ക് 0, എക്‌സ്ട്രാസ് 15, ആകെ 46.5 ഓവറില്‍ 233ന് ഓള്‍ ഔട്ട്.

വിക്കറ്റ് വീഴ്ച: 1-76, 2-78, 3-91, 4-108, 5-178, 6-208, 7-231, 8-232, 9-232, 10-233.

ബൗളിംഗ്: മിച്ചല്‍ സ്റ്റാര്‍ക്ക് 8.5-0-28-2, ഹെയ്‌സല്‍വുഡ് 10-1-41-1, മിച്ചല്‍ ജോണ്‍സണ്‍ 10-0-50-2, ഫോക്‌നര്‍ 9-1-59-3, മാക്‌സ്‌വെല്‍ 5-0-18-0, ഷെയ്ന്‍ വാട്‌സണ്‍ 4-0-29-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.