മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് ന്യൂസിലന്‍ഡിനെതിരെ 184 റണ്‍സിന്റെ വിജയലക്ഷ്യം.
ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനം നായകന്‍ തന്നെ തെറ്റിക്കുകയായിരുന്നു. 183 റണ്‍സില്‍ ഒതുങ്ങിയ കിവീസിന് ആദ്യം നഷ്ടമായത് ക്യാപ്റ്റന്‍ ബ്രണ്ടം മക്കല്ലത്തെ(പൂജ്യം) തന്നെ. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ മക്കല്ലത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്.
പിന്നീട് വന്ന മാര്‍ട്ടിന്‍ ഗുപ്റ്റിലും (15) കെയ്ന്‍ വില്ല്യംസണും (12) ഉടന്‍ തന്നെ പുറത്തായത് കിവീസിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടി.
തുടര്‍ന്ന് റോസ് ടെയ്‌ലറും(40) ഗ്രാന്റ് എലിയറ്റും ചേര്‍ന്ന് നല്ലൊരു ഇന്നിംഗ്‌സ് കെട്ടിപടുക്കുന്നതിനിടെ അവിശ്വസനീയമായ രീതിയിലാണ് ടെയ്‌ലര്‍ പുറത്തായത്. റോഞ്ചിയും അന്‍ഡേഴ്‌സണും പൂജ്യരായി മടങ്ങിയതോടെ കിവീസ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു.
കിവീസ് സ്‌കോര്‍ 167ല്‍ നില്‍ക്കുമ്പോള്‍ വെട്ടോറിയെ (9) ജോണ്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്‍ മതലായി നിന്ന എലിയറ്റിനേയും (83) കിവീസിന് നഷ്ടമായി.
മാറ്റ് ഹെന്റി(പൂജ്യം) വന്നതും പോയതും അറിഞ്ഞില്ല. ടിം സൗത്തി 11 റണ്‍സെടുത്തു നില്‍ക്കെ റണൗട്ടായി പവലിയനിലെത്തിയതോടെ ന്യൂസലന്‍ഡ് സ്‌കോര്‍ 183ല്‍ ഒതുങ്ങി
സ്‌കോര്‍: ന്യൂസിലന്‍ഡ്-183 (45.0)
















