തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ നിറംകെടുത്തിയ പ്രതിഷേധങ്ങളായിരുന്നു കഴിഞ്ഞ ഏഴ് ദിവസവും. ദേശീയഗാന വിവാദം, ഹിന്ദുവിശ്വാസത്തെ വ്രണണപ്പെടുത്തല് മുതല്‍ റിസര്വേര്ഷന് ചെയ്തവര്‍ക്ക് സീറ്റ് ലഭിക്കാത്തതിനുവരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ചലച്ചിത്രമേള സാക്ഷിയായി. സാംസ്കാരിക മന്ത്രി എ.കെ.ബാലനെ വരെ സിനാമപ്രേമികള് തിയേറ്ററിനുള്ളില്‍നിന്ന് പ്രതിഷേധിച്ച് പുറത്താക്കി.
മേളയുടെ മുന്നൊരുക്കം മുതല്‍ തന്നെ വിവാദങ്ങളും പ്രതിഷേധങ്ങളും പിന്തുടര്ന്നു. സിഡിറ്റിലെ താത്കാലിക ഉദ്യോഗസ്ഥനായിരുന്ന മഹേഷ് പഞ്ചുവിനെ മേളയ്ക്ക് മുന്നോടിയായി ചലച്ചിത്രഅക്കാദമി സെക്രട്ടറിയായി കൊണ്ടുവന്നതായിരുന്നു ആദ്യവിവാദം.സര്‍ക്കാര്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാകണമെന്ന നിയമം മാറ്റിമറിച്ചാണ് ഇടത്പക്ഷ സഹയാത്രികനായ മഹേഷ് പഞ്ചുവിനെ നിയമിച്ചത്. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
മേള തുടങ്ങിയത് ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവോടുകൂടിയായിരുന്നു. ദേശീയ ഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ രക്ഷാധികാരിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് സുപ്രീംകോടതിയെ സമീപിച്ചു. വിദേശികള്‍ അടക്കമുള്ളവര്‍ ഉള്ളതിനാല്‍ ദേശീയഗാനപ്രദര്ശനം മേളയില്‍ നിന്ന് ഒഴിവാക്കണെമെന്ന ആവശ്യത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചതും ഏറെ വിവാദമുണ്ടാക്കി. ഇതോടെ ദേശീയ ഗാനം സിനിമയുടെ തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ചിലര്‍ ഇതിനെ എതിര്‍ത്ത് പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയഗാനത്തിന് എഴുന്നേല്‍ക്കാനാകില്ലെന്ന് ശഠിച്ചു. നിശാഗന്ധിയില്‍ എഴുന്നേല്‍ക്കാതിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം ആളിക്കത്തി.
അന്‍പത്തിരണ്ട് സെക്കന്റ് എഴുന്നേല്‍ക്കാനാകില്ലെന്ന് പറഞ്ഞവര്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിനുമുന്നില്‍ പ്ലക്കാര്‍ഡുകളുമായി മണിക്കൂറുകള്‍ നിന്ന് പ്രതിഷേധിച്ചു. ആദ്യം പ്രതികരിക്കാതിരുന്ന കമല്‍ പോലീസ് നടപടിയ്ക്കെതിരെ തിരിഞ്ഞതോടെ പ്രതിഷേധം മേളയ്ക്ക് പുറത്തേക്കെത്തി. ദേശീയഗാന പ്രദര്‍ശനത്തിനെതിരെ തിരിഞ്ഞ കമലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കമലിന്റെ വീടിനുമുന്നില്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിച്ചു. ഈതില് പ്രിതിഷേധിച്ച് വിരലിലെണ്ണാവുന്ന സംവിധായകരും സിനിമാ പ്രവര്‍ത്തകരും ഓപ്പണ്‍ഫോറം ഹാളിനുമുന്നില്‍ പ്രതിഷേധിച്ചു. ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്തി, ഹനുമാന് സ്വാമിയെ നഗ്നനായി അപമാനിക്കുന്ന ചിത്രം കാ ബോഡിസ്കാപ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചതിനാല്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന് കമല്‍ അറിയിച്ചതായി സംവിധായന് ജയന്‍ചെറിയാന്‍ തന്നെ വെളിപ്പെടുത്തി. ഇതോടെ കമലിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായി.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കലാഭവന്‍ തിയേറ്ററിനുമുന്നില്‍ കമലിന്റെ കോലം കത്തിച്ചു. ബിജെപി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകള്‍ ചിത്രത്തിനെതിരെയും കമലിനെതിരെയും തെരുവില്‍ പ്രതിഷേധിച്ചു. ഇത് ആദ്യമായാണ് മേളയുടെ പേരില്‍ തെരുവില്‍ പ്രതിഷേധം ഉണ്ടാകുന്നത്. കാലഭവന്‍ മണിയെ ചലച്ചിത്ര അക്കാദമി ജാതിയുടെ പേരില്‍ അവഹേളിച്ചതിനാല്‍ മാക്ട ഫെഡറേഷന് പ്രതിഷേധവുമായി കൈരളിക്ക് മുന്നിലെത്തി. ദളിതനായതിനാല്‍ അനുസ്മരണ പരിപാടിയില്‍ കലാഭവന്‍മണിയുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചില്ലെന്നും ഓര്‍മ്മചിത്ര പ്രദര്‍ശനത്തില്‍ സിബിമലയിലിനുവേണ്ടി ഏറെഹിറ്റായ ചിത്രങ്ങള്‍ ഒഴിവാക്കിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇതിനിടയില്‍ ഡിങ്കോയിസ്റ്റ് എന്ന് പറഞ്ഞെത്തിയ ന്യൂജന്‍ സംഘടനക്കാരും ദേശീയ ഗാനം ആലപിച്ചു പ്രതിഷേധിച്ചു. മറ്റ് ചിലര്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് ആദരവ് കാട്ടണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. റിസര്‍വേഷന്‍ ചെയ്യാനുള്ള ആപ്ലിക്കേഷന്‍ പണിമുടക്കിയതും റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് കിട്ടാത്തതും പ്രതിഷേധത്തിന് കാരണമായി. മന്ത്രി എ.കെ.ബാലനും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. ഇന്നലെ ‘നെറ്റ്’ കാണാനെത്തിയ മന്ത്രി മുന്‍കൂട്ടി റിസര്‍വേഷന്‍ ചെയ്യാത്തതിനാല്‍ തിയേറ്ററിനുള്ളില്‍ പ്രതിഷേധക്കാര്‍ സീറ്റ് നല്‍കാതെ നെട്ടോട്ടമോടിച്ചു. ഒടുവില്‍ ബാല്‍ക്കണിയില്‍ സീറ്റ് തരപ്പെടുത്തിയാണ് മന്ത്രി സിനിമ കണ്ടത്.
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയെ കാണാതായതിനും അന്താരാഷ്ട്ര വിമാനത്താവളത്തിന് മഹാരാജാവിന്റെ പേരിടാത്തതിനും വരെ മേളയില്‍ പ്രതിഷേധമുണ്ടായി. ഇങ്ങനെ പ്രതിഷേധങ്ങളുടെ മേളത്തില്‍ ഈവര്‍ഷത്തെ ചലച്ചിത്രമേള നിറംകെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: