എല്ലാവരുടേയും മരണം ഒരുപോലെയെന്ന് പറയുന്നതു തന്നെ വെറുതെ. ചിലരുടെ ജീവിതവും മരണവും കൂടുതല്‍ പ്രശസ്തമാകും. അതിലേറെ സംവാദമാകും. അവര്‍ പ്രശസ്തരായതുകൊണ്ടുമാത്രമല്ല അവരുടെ മികവുകൊണ്ടു കൂടിയാണ്. നടന് ജോണ്‍ ഹര്‍ട്ടിന്റെ മരണവും അങ്ങനെ തന്നെ. അതു പക്ഷേ ഹര്‍ട്ടിന്റെ നടനെന്ന നിലയിലുള്ള മികവുകൊണ്ടാണ്.
ഹോളിവുഡ് ലെജന്റ് സര് ജോണ്‍ ഹര്‍ട്ടിനു വിട എന്നാണ് ആദരവോടെ ലോക സിനിമാലോകം ജോണിനെ സ്മരിച്ചത്. മഹത്തായ ഹൃദയമുള്ളവരില്‍ ഒരാളെന്നും മാന്യരില്‍ മാന്യനെന്നുമാണ് ഭാര്യ ആന്‍വെന്‍ വിശേഷിപ്പിച്ചത്. സ്വന്തം കഥാപാത്രങ്ങളോടു അഭിനയംകൊണ്ടു പടവെട്ടിയ ജോണ്‍ ഒടുവില്‍ കാന്‍സറിനോടും പടവെട്ടി. അദ്ദേഹത്തിന്റെ ദ എലിഫെന്റ് മാന്‍ എന്ന ചിത്രത്തിനു നിരവധി ഓസ്കര് നോമിനേഷനുകള്‍ കിട്ടി. ജോണ്‍ ഹര്ട്ടെന്നത് അംഗീകാരങ്ങളുടെ കൂമ്പാരംകൊണ്ടു മൂടിയപേരാണ്.
ഹാരിപ്പോട്ടര്‍,ലോര്‍ഡ് ഓഫ് ദ റിംങ്സിലുമായി കോടിക്കണക്കിനു പ്രേക്ഷകരെ ജോണ്‍ സ്വന്തമാക്കി. അങ്ങനെ നിരവധി ചിത്രങ്ങള്‍. ഹാരിപ്പോട്ടറിലെ ജോണിന്റെ കഥാപാത്രംകൊണ്ടുകൂടിയാണ് സിനിമ വന്‍ വിജയമായത് ആ നോവല്‍ വീണ്ടും പ്രശസ്തമായത്… അതുകൊണ്ടുതന്നെ ജെ.കെ റൗളിങ്ങിന് ഈ വിടവിനോട് പൊരുത്തപ്പെടാനാവുന്നില്ല. മാന്ത്രിക പ്രതിഭയായ ജോണിന്റെ മരണം തനിക്കു അത്രമേല്‍ ദുഖമുണ്ടാക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്.
നടനാവാന്‍ ജനിച്ചവനാണ് ജോണ്‍ ഹര്‍ട്ട്. അതായിരിക്കണം പഠനം ഇടയ്ക്കു നിന്നേശഷവും ജോണ്‍ നാടകത്തിലേക്കു തിരിഞ്ഞത്. ഇംഗ്ളീഷ് നടനായ ജോണ്‍ ഹര്‍ട്ട് ശബ്ദ മികവിന്റെ പേരിലും വലിയ നടനായി വാഴ്ത്തപ്പെട്ടവനാണ്.. ശബ്ദംകൊണ്ടുമാത്രം കഥാപാത്രത്തിനു ജീവന് നല്കാന് അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ലോക സിനിമയില്‍ വേറിട്ട അഭിനയ സിംഹാസനംകൊണ്ട് ഇരിപ്പുറപ്പിച്ച വ്യക്തിത്വമാണ് ജോണ്‍. നീണ്ട അറുപതു വര്‍ഷം ഇളകാതെ നിന്ന സിംഹാസനം. ജോണ്‍ അവശേഷിപ്പിച്ചുപോയതും ഇളക്കാനാവില്ല. മനുഷ്യന്റെ ഒരുവിധമുള്ള അവസ്ഥകളെല്ലാം ജോണ്‍ അഭിനയിച്ചു തീര്‍ത്തു. അതുകൊണ്ടാണ് ജോണിന്റെ വിധവ പറഞ്ഞത്, ജോണില്ലാത്ത ലോകം അപരിചിതമെന്ന്. കഴിഞ്ഞ വര്‍ഷം അദ്ദേഹം അഭിനയിച്ച ഗുഡ്നൈറ്റ് ഈവര്‍ഷം റിലീസാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: