മനസിനും ശരീരത്തിനും ഉന്മേഷവും പ്രസരിപ്പും നല്കുന്ന ഒന്നാണ് യോഗ. പുരാതന കാലം മുതല്ക്കേ യോഗ ഭാരതീയരുടെ ജീവിത ശൈലിയില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. യോഗയിലെ വിവിധ തരത്തിലുള്ള വ്യായാമങ്ങളും ധ്യാനനിഷ്ഠകളും മനുഷ്യന് മികച്ച ആരോഗ്യവും മാനസിക വളര്‍ച്ചയും പ്രധാനം നല്കുന്നു.
യോഗയുടെ മഹത്വം വാനോളം ഉയര്‍ന്ന സാഹചര്യത്തില്‍ ലോകമാകമാനമുള്ള ജനങ്ങളും തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമായി യോഗയെ കാണാന്‍ ശ്രമിക്കുന്നു എന്നത് ഏറെ അഭിമാനകരമായ ഒന്നാണ്. ഇപ്പോള്‍ ഇതാ യോഗ അഭ്യസിക്കുന്നത് ചെറിയ കുട്ടികള്‍ക്ക് വളരെയധികം ഫലപ്രദമാണെന്നാണ്. ‘ഹോം കെയര്‍’ സ്ഥാപനങ്ങളില്‍ അധ്യാപകരും കുട്ടികളും കുണ്ഡലീന യോഗ അനുഷ്ഠിക്കുന്നത് ഏറെ ഗുണകരമാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കുണ്ഡലീന യോഗക്കൊപ്പമുള്ള മന്ത്രോച്ചാരണങ്ങള്‍, ശ്വാസോഉച്ഛ്വാസ വ്യായാമങ്ങള്‍, ധ്യാനനിഷ്ഠകള്‍ തുടങ്ങിയവയെല്ലാം കുട്ടികളില്‍ സാമൂഹികക്ഷേമത്തിന് പരസ്പരാശ്രയം അത്യാവശ്യമാണെന്ന അവബോധത്തെ സൃഷ്ടിക്കാന്‍ സഹായിക്കും. ഇതിനു പുറമെ അധ്യാപകരും കുട്ടികളും തമ്മില്‍ കൂടുതല്‍ മാനസികപരമായി അടുക്കാനും പഠനത്തിലും മറ്റ് കഴിവുകളിലും അഗ്രഗണ്യരാക്കാന് സാധിക്കുമെന്നും പഠനം നടത്തിയ ബ്രിട്ടനിലെ നോട്ടിംഹാം സര്‍വ്വകലാശാലയിലെ ഗവേഷക എല്‍വിര പെരെസ് അഭിപ്രായപ്പെടുന്നു.
യോഗ ചെയ്യുന്നതിലൂടെ കുട്ടികളുടെ പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളെയും ലഘൂകരിക്കാന്‍ സാധിക്കുന്നുണ്ടെന്നും കുട്ടികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി കാണുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്. ‘ ദ ജേണല്‍ ഓഫ് ചില്‍ഡ്രന്‍സ് സര്‍വീസില്‍’ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: