കോട്ടയം: കെഎസ്‌യു ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഐഗ്രൂപ്പ് ബഹിഷ്‌ക്കരിച്ചു. പുതിയ ഭാരവാഹികള്‍ ഇന്നലെ ചുമതലയേറ്റു. തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയ വ്യക്തിയെ വൈസ്പ്രസിഡന്റ് ആക്കണമെന്ന കീഴ്‌വഴക്കം ലംഘിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌ക്കരണം. ഐഗ്രൂപ്പിലെ ടി.എം. അന്‍ഷാദാണ് രണ്ടാമതെത്തിയത്. തെരഞ്ഞെടുപ്പില്‍ അന്‍ഷാദ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഇദ്ദേഹം വിദ്യാര്‍ത്ഥി അല്ലെന്നും കാട്ടി മുരളിവിഭാഗം വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു.
പരാതിയില്‍ തീര്‍പ്പാകാത്തത് ചൂണ്ടിക്കാട്ടിയാണ് അന്‍ഷാദിനെ വെസ്പ്രസിഡന്റ് സ്ഥാനത്തുനിന്നും ഭരണപക്ഷം മാറ്റനിര്‍ത്തിയത്.
ചടങ്ങ് തുടങ്ങിയതോടെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ അന്‍ഷാദിനെ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ഐഗ്രൂപ്പ് ആശ്യപ്പെട്ടങ്കിലും എവിഭാഗം അംഗീകരിച്ചില്ല.
പരാതിയില്‍ തീര്‍പ്പായിട്ടില്ലെന്നും എം. അന്‍ഷാദിനെ തത്ക്കാലം മാറ്റിനിറത്താനാണ് എന്‍എസ്‌യു നേതൃത്വം വ്യക്തമാക്കിയിരിക്കുന്നതെന്നും എഗ്രൂപ്പ് നിലപാട് വ്യക്തമാക്കി. ഇതോടെ ഐ വിഭാഗം യോഗം ബഹിഷ്‌ക്കരിച്ചു. വിജയിച്ച ഐഗ്രൂപ്പുകാര്‍ സത്യപ്രതിജ്ഞയില്‍നിന്ന് വിട്ടുനിന്നു.
















