ചാലക്കുടി:വ്യാജ രേഖകള്‍ ചമച്ച് ഖത്തറിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാലക്കുടി സ്വദേശി ചെതലന്‍ സോജനെ ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗം പിടികൂടി. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഇയാള്‍ വ്യാജ പേരില്‍ വിദേശത്തേക്ക് കടക്കുവാനായി കൊച്ചി സ്വദേശി ജോയി ജോര്‍ജ്ജെന്ന പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കുകായായിരുന്നു.ഈ രേഖകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടിയിലാണ് പരിശോധനക്കിടയില്‍ പിടിയിലായത്.രണ്ടായിരം മുതല്‍ ഗുണ്ട ലിസ്റ്റിലുള്ള പ്രതിയായിരുന്നു.ഇയാള്‍.ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതിനാല്‍ വിദേശത്തേക്ക് പോകുവാന്‍ സാധിക്കാത്ത കാരണമാണ് വ്യാജപേരില്‍ പുറത്തേക്ക് പോകുവാന്‍ ശ്രമിച്ചത്.ചാലക്കുടി സ്റ്റേഷന് പുറമെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണിയാള്‍.
















