പാറശ്ശാല: ധനുവച്ചപുരം ഐടിഐയില്‍ ഹാജരില്ലാത്തതിന് പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ ആക്രമണം അഴിച്ചുവിടുന്നതായി പരാതി. ഒരു മാസം മുമ്പ് പുറത്താക്കിയ ഏതാനും വിദ്യാര്‍ത്ഥികളും പരിസരത്തുള്ള ചില യുവാക്കളും ചേര്‍ന്ന് മദ്യപാനവും , വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘവും പ്രവര്‍ത്തിക്കുന്നു. ബൈക്കിലെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ബലമായി താക്കോല്‍ എടുത്ത് കൊണ്ടുപോകുന്നു. താക്കോല്‍ തിരികെ ആവശ്യപ്പെട്ടാല്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും, ക്യാമ്പസിനുള്ളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്നും പെട്രോള്‍ ചോര്‍ത്തുകയും ചെയ്യുന്നുത് നിത്യ സംഭവാമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഐടിഐയില്‍ നടന്ന യൂണിയന്‍ ഉദ്ഘാടനത്തിന് പുറത്ത് നിന്നെത്തുന്നവരെ തടയുന്നതിന് എത്തിയ പോലീസിന് ഗേറ്റ് തുറന്ന് നല്കിയെന്നാരോപിച്ച് സുരക്ഷാ ജീവനക്കാരനെ സംഘം അസഭ്യം പറഞ്ഞു. കാമ്പസിനുള്ളില്‍ അനധികൃതമായി കടക്കുന്നവര്‍ക്കെതിരെ അധികൃതര്‍ പോലീസില്‍ പരാതി നല്കിയിട്ടും രാഷട്രീയ ഇടപ്പെടല്‍ കാരണം നടപടിയെടുക്കുന്നില്ല.
















