പേട്ട: കരിക്കകത്തമ്മയ്‌ക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇന്ന് പൊങ്കാല അര്‍പ്പിക്കും. രാവിലെ 10.15 ന് ക്ഷേത്ര തന്ത്രി പുലിയന്നൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് ആചാര വിധിപ്രകാരമുളള ചടങ്ങുകളോടെ പണ്ടാരയടുപ്പില്‍ തീപകരും. ഉച്ചയ്‌ക്ക് 2.15 ന് ദേവിയുടെ ഉടവാള്‍ പൊങ്കാല കളത്തിലെത്തിച്ച് തര്‍പ്പണവും നടക്കും. രാത്രി ഗുരുസിയോടുകൂടി ഉത്സവം സമാപിക്കും. ക്ഷേത്രത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല ഇടുന്നതിനുളള സൗകര്യം ട്രസ്റ്റ് ഒരുക്കി. പൊങ്കാലക്കാര്‍ക്ക് ആവശ്യമായ കുടിവെളളം നഗരസഭയുടെ ടാങ്കറുകളില്‍ എത്തിക്കാനുളള സംവിധാനങ്ങള്‍ പൂര്‍ത്തിയായതായി വാര്‍ഡ് കൗണ്‍സിലര്‍ ഹിമസിജി പറഞ്ഞു. പൊങ്കാല പ്രദേശങ്ങളില്‍ ക്ഷേത്ര ട്രസ്റ്റ് വാളന്റിയേഴ്‌സിന്റേയും പോലീസ്, സിആര്‍പിഎഫ്, ട്രാഫിക് വാര്‍ഡന്‍ എന്നിവരുടെ സേവനമുണ്ടാകും. കൂടാതെ വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തില്‍ പൊങ്കാലക്കാര്‍ക്ക് വേണ്ട സഹായം എത്തിക്കുന്നതിനായി അഞ്ഞൂറോം പ്രവര്‍ത്തകരുടെ സേവനവുമുണ്ടാകും. .ആതുര സേവനങ്ങള്‍ക്കായി സേവാഭാരതി, കടംകംപളളി ഹെല്‍ത്ത് സെന്റര്‍ , ഗുരുജി സേവാസമിതി തുടങ്ങിയവയുടെ സേവനമുണ്ടാകും .
ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും പുലര്‍ച്ചെ 2 മുതല്‍ പ്രത്യേക സര്‍വ്വീസ് കെഎസ് ആര്‍ടിസി നടത്തും.
















