ചാലക്കുടി: ദൈന്യംദിനാവശ്യത്തിനുള്ള വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിച്ച് ചാലക്കുടി നഗരസഭ മാതൃകായാവുന്നു.നിത്യേന 250 യൂണിറ്റ് വൈദ്യുതിയാണ് സരോര്‍ജ്ജത്തിലൂടെ ഉദ്പാദിക്കുക.നഗരസഭയുടെ ജൂബിലി കെട്ടിടത്തിന്റെ മുകളിലാണ് പ്രതിദിനം അന്‍പത് കിലോവാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന പാനല്‍ സ്ഥാപ്പിച്ചിരിക്കുന്നത്.43 ലക്ഷം രൂപ ചിലവിലാണ് പാനല്‍ സ്ഥാപ്പിച്ചിരിക്കുന്നത്.നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇതിന്റെ ഉദ്ഘാടനം മന്ത്രിയുടെ ഒഴിവിനായി കാത്തിരിക്കുകയാണ്.സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെലിനായിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല.ഒരു തദ്ദേക സ്വയം ഭരണ സ്ഥാപനം സ്വന്തം ആവശ്യത്തിനായുള്ള വൈദ്യുതി സ്വന്തമായി ഉദ്പ്പാദിപ്പിക്കുവാന്‍ തയ്യാറായിരിക്കുന്നത്.സ്വന്തം ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ പറഞ്ഞു.
















