ഇരിങ്ങാലക്കുട: മറ്റത്തൂര്‍ നൂലുവള്ളി കോതേങ്ങലത്ത് റോഡിനു സമീപം വാഷ് കണ്ടെടുത്തു. പ്രതികളെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ നന്ദകുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് വാഷ് കണ്ടുപിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍ ജയദേവന്‍ കെ.എ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ് ബാബു കെ.ജി., അനീഷ് കെ.എ., ഗോവിന്ദന്‍ പി.എ., ഷൈജു ടി.ആര്‍. എന്നിവര്‍ റെയ്ഡ് സംഘത്തില്‍ ഉണ്ടായിരുന്നു.
















