Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മഹിജയുടെ അറസ്റ്റ്; ആശുപത്രിക്ക് മുന്നില്‍ ബിജെപി പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 08:41 pm IST
inThiruvananthapuram

പേരൂര്‍ക്കട: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് അറസ്റ്റുചെയ്തതില്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിക്കു മുന്നില്‍ ബിജെപി പ്രതിഷേധം. എസ്എപി ക്യാമ്പില്‍നിന്ന് ഉള്‍പ്പെടെ പോലീസുകാരെ രംഗത്തിറക്കിയെങ്കിലും ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായി തുടര്‍ന്നു. ഇതിനിടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഒ. രാജഗോപാല്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തി.

ഇന്നലെ രാവിലെ ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് റോഡിലൂടെ വലിച്ചിഴയ്‌ക്കുകയും ചെയ്തു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ഇവരെ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട വീട്ടമ്മയെ പോലീസ് മൃഗീയമായി കൈകാര്യം ചെയ്തുവെന്നാരോപിച്ച് നാട്ടുകാരും രാഷ്‌ട്രീയപ്രവര്‍ത്തകരും ആശുപത്രിയിലേക്കു തള്ളിക്കയറുകയായിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സമരക്കാരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മഹിജയെ വിട്ടയയ്‌ക്കണമെന്ന് ആവശ്യത്തില്‍ ബിജെപി ഉറച്ചുനിന്നു. എന്നാല്‍ അറസ്റ്റുചെയ്തിട്ടില്ലെന്നും ശാരീരിക അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഐജി അറിയിച്ചു.

മഹിജയെ സന്ദര്‍ശിച്ചു തിരികെ വന്നപ്പോള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഐജിക്ക് നേരെ തിരിഞ്ഞു. ഇതില്‍ പ്രകോപിതനായ ഐജി ആക്രോശത്തോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തി. നീയൊക്കെ ആരാടാ, ഐജി മനോജിനോട് കളിവേണ്ടന്നും ആക്രോശിച്ചാണ് ഐജി എത്തിയത്. തന്റെ അടുത്തേക്ക് എത്തിയ ഒരു പ്രവര്‍ത്തകനെ തല്ലാനും ഐജി ശ്രമിച്ചു. പിന്നീട്, ശബ്ദമുണ്ടാക്കരുതെന്നു അലറിവിളിച്ചും ആംഗ്യം കാണിച്ചു ഐജി പ്രകോപിതനായതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ നിശബ്ദരായി. പിന്നീട് പ്രവര്‍ത്തകര്‍ സംസാരിക്കാന്‍ മുതിര്‍ന്നപ്പോളും ഒരാള്‍ മാത്രം സംസാരിക്കാന്‍ ആജ്ഞിപിക്കുകയായിരുന്നു ഐജി.

ഡിജിപി ഓഫീസിനു മുന്നില്‍ നടന്ന സംഭവങ്ങള്‍ മറച്ചുവച്ചാണ് ഐജി സംസാരിക്കുന്നതെന്ന് ആരോപണമുയര്‍ന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് ഐജി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് എബിവിപി-ബിജെപി പ്രവര്‍ത്തകര്‍ ശാന്തരായി. ഇതിനിടെ ചില പോലീസുകാര്‍ സമരക്കാരെ തള്ളിമാറ്റിയെന്നാരോപിച്ച് പ്രതിഷേധമുണ്ടായി. സമരക്കാര്‍ സംഘടിച്ചതോടെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കി. ഇതിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആശുപത്രിയിലെത്തി. ഡിജിപിയുടെ വാഹനം സമരക്കാര്‍ തടയുകയും തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോലീസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലെത്തുന്നതിനു മുമ്പ് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ 15 മിനിറ്റിലേറെ ചെലവഴിച്ചശേഷമാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.