എരുമേലി: സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടുപന്നിയെവനപാലകര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 6 മണിയോടെയാണ് പൊന്തന്‍പുഴ പുളിക്കല്‍ ഭാര്‍ഗ്ഗവിയുടെ വീടിനു സമീപത്തെ കിണറ്റില്‍ നൂറ്റമ്പത് കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയെ കണ്ടെത്തിയത്. തുടര്‍ന്ന് പ്ലാച്ചേരി ഫോറസ്റ്റര്‍ കെ. ജി രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കാട്ടുപന്നിയെ രക്ഷപ്പെടുത്തുകയായിരുന്നു.
വനപാലകരായ അനില്‍ നാഥ് ശര്‍മ്മ , സുധീഷ്, വര്‍ഗ്ഗീസ്, സുരേഷ്, ജനജാഗ്രത സമിതിയംഗം വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പന്നിയെ ശബരിമല വനമേഖലയായ ഇലവുങ്കല്‍ ‘ാഗത്ത് വിട്ടയച്ചതായും ഫോറസ്റ്റര്‍ പറഞ്ഞു.
















