അയര്‍ക്കുന്നം: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന അയര്‍ക്കുന്നം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബിജെപി 12-ാം ബൂത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ളവിതരണം നടത്തി. ബൂത്ത് പ്രസിഡന്റ് ബിജു റ്റി.റ്റി, മണ്ഡലം സെക്രട്ടറി ചന്ദ്രചൂഡന്‍നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ആര്‍. നായര്‍, പഞ്ചായത്ത് ജന. സെക്രട്ടറി രവിക്കുട്ടന്‍, ബൂത്ത് സെക്രട്ടറി ഷാജി പാപ്പാല തുടങ്ങിയവര്‍ നേതൃത്വം നല്കിയ കുടിവെള്ള വിതരണത്തില്‍ മഹേഷ് ചേലക്കാട്ട്, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
















