ഇരിങ്ങാലക്കുട : ഫിസ് നല്‍കാത്തതിന് ആറുകുട്ടികളെ സ്കൂള്‍ മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ പടിയൂര്‍ പീസ് സ്കൂളിനെതിരെ കാട്ടൂര്‍ പോലിസ് കേസെടുത്തു. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ ആറു കുട്ടികളെ ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ രാവിലെ പത്ത് മുതല്‍ ഉച്ചതിരിഞ്ഞ് 3.15 വരെ മുറിയില്‍ അടച്ചിട്ട് മാനസികമായും ശാരിരികമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ പോലിസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ പടിയൂരിലെ സ്കൂളിലെത്തി കുട്ടികളില്‍ നിന്നും തെളിവെടുത്തു. ഇതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ അധികാരികള്‍ക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: