തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐ ഏറ്റെടുക്കുംവരെ നിരന്തര പ്രക്ഷോഭങ്ങള്്ക്ക് കെ പി എം എസ് നേതൃത്വം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി തുറവൂര്സുരേഷ് അറിയിച്ചു. അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറായി വളര്‍ന്ന മണി എങ്ങനെ മരിച്ചുവെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഇതുവരെ നടത്തിയ അന്വേഷണത്തിനായിട്ടില്ല.സാക്ഷി മൊഴികളിലെ വൈരുദ്ധ്യം ചോദ്യംചെയ്യപ്പെട്ടില്ല. വാറ്റുചാരായം നിയമവിരുദ്ധമെന്നിരിക്കേ അത് പാഡിയിലെത്തിച്ചത് പ്രതി ആരാണെന്ന് കണ്ടെത്തിയിട്ടില്ല. .കഞ്ചാവുകൊണ്ടു കൊടുത്തതാരാണെന്നും കണ്ടെത്തണം. പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: