പുനലൂര്‍: പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടമണ്‍വരെ നീട്ടി. ഗേജ്മാറ്റ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതോടെയാണ് പുനലൂര്‍ വരെ സര്‍വീസുള്ള ട്രെയിനാണ് ഇടമണ്‍വരെ നീട്ടിയത്. ഇന്നലെ രാവിലെ 10ന് പുനലൂരിലെത്തിയ ട്രെയിനിന് വന്‍സ്വീകരണമാണ് നല്‍കിയത്. ട്രെയിനിന് മാലയിട്ടും ആരതി ഉഴിഞ്ഞും പ്രദേശവാസികള്‍ ഇടമണിലേക്ക് സ്വീകരിച്ചു. ബിജെപി പ്രവര്‍ത്തകരുടെയും തൊഴിലാളി യൂണിയന്റെയും പ്രതിനിധികളാണ് സ്വീകരണം ഒരുക്കിയത്. നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ ഫഌഗ് ഓഫ് നിര്‍വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ഉമേഷ്ബാബു, കേരളാകോണ്‍ഗ്രസ് എം ജില്ലാസെക്രട്ടറി ഡാനിയേല്‍ ജോണ്‍, എന്നിവര്‍ സ്വീകരണപരിപാടിക്ക് നേതൃത്വം നല്‍കി.
















