കോട്ടയം: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബും കേരള ഫുട്‌ബോള്‍ സ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പുകള്‍, സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് ആരംഭിക്കും.
കോട്ടയം ജില്ല ഫുട്‌ബോള്‍ അസോസിയേഷന്റെ കോച്ചിംഗ് ക്യാമ്പ് മാന്നാനം കെഇ സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുക. കെഎഫ്എ യുടെ ലൈസന്‍സുകളുള്ള കോച്ചുകളായിരിക്കും 14 ജില്ലകളിലും കുട്ടികളെ പരിശീലിപ്പിക്കുക. അണ്ടര്‍ 10, അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 16 വിഭാഗങ്ങളിലായിരിക്കും പരിശീലനം.
കേരള ബ്ലാസ്റ്റേഴ്‌സും കെഎഫ്എ യും കോച്ചുകള്‍ക്ക് മികച്ച പരിശീലനം നല്‍കാനുള്ള വിവിധ കോഴ്‌സുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്നുകൊണ്ടരിക്കുന്ന ഡി ലൈസന്‍സ് കോഴ്‌സില്‍ 24 കോച്ചുകള്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പരിശീലര്‍ക്കുവേണ്ടി ഇത്തരത്തിലുള്ള 30 കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ക്യാമ്പില്‍ മികവ് തെളിയിക്കുന്ന താരങ്ങള്‍ക്ക് കേരളബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട്‌സ്, യൂത്ത് ഡെവലപ്പ്‌മെന്റെ പരിപാടികളിലേക്ക് നേരിട്ട് അവസരം ലഭിക്കും. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും കെ.എഫ്.എ യുടെയും ബ്രാന്‍ഡഡ് ജേഴ്‌സിയും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മര്‍ ക്യാമ്പുകളുടെ ഭാഗമായി ഗ്രാസ് റൂട്ട് ഫെസ്റ്റിവെലുകളും കാര്‍ണിവലുകളും സംഘടിപ്പിക്കുന്നുണ്ട്.
















