കടുത്തുരുത്തി: നിയന്ത്രണംവിട്ട വാന്‍ കാല്‍നടയാത്രക്കാരെ ഇടിച്ചു വീഴ്‌ത്തിയശേഷം കടയിലേക്ക് പാഞ്ഞുകയറി. ഫുട്പാത്തിലൂടെ സഞ്ചരിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ് പരിക്കേറ്റത്. കാട്ടാമ്പാക്ക് കുഴികണ്ടത്തില്‍ ബെന്നി (53), ഭാര്യ മേഴ്‌സമ്മ (45), മക്കളായ ബിബിന്‍ (16), എബി (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടുത്തുരുത്തി സെട്രല്‍ ജംഗ്ഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ബെന്നിയും കുടുംബവും കടുത്തുരുത്തി എസ്ബിടി ബാങ്കില്‍പോയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കോട്ടയം ഭാഗത്തുനിന്ന് നിയന്ത്രണം വിട്ടുവന്ന വാന്‍ ഫുട്പാത്തിലൂടെ പാഞ്ഞെത്തുകയായിരുന്നു.
വാന്‍ വരുന്നത് കണ്ട സമീപത്തെ പഴക്കടയുടമ നസീര്‍ ബഹളം വെച്ചതിനെ തുടര്‍ന്നി ബെന്നിയും മക്കലും ഓടിമാറി. വാനിന് മുന്നില്‍പ്പെട്ട മേഴ്‌സമ്മയെ നസീര്‍ ഓടിയെത്തി വലിച്ചു മാറ്റിയെങ്കിലും കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് മേഴ്‌സമ്മയെ ഓപ്പറേഷന് വിധേയമാക്കി. അപകടമുണ്ടാക്കിയ വാഹനം ഞീഴൂര്‍ പാഴുത്തുരുത്ത് സ്വദേശിയുടേതാണ്.
















