മാള: വിധവയും രോഗിയുമായ വൃദ്ധയുടെ വീട്ടിലേക്കുള്ള വഴി അയല്‍വാസി അടച്ചു കെട്ടിയെന്ന് പരാതി. പൊയ്യ പഞ്ചായത്ത് മാള പള്ളിപ്പുറം താണിക്കാട് കോളനിയിലെ ചിറയിന്മേല് പരേതനായ കോരന്റെ ഭാര്യ കാവലി (75)യാണ് പരാതിക്കാരി. അയല്‍വാസികളായ രാജു, ഷാജു എന്നിവര്‍ ചേര്‍ന്ന് വഴി അടച്ചതായാണ് പരാതി.
പഌവില് നിന്നും ചക്ക താഴെ വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വഴി അടച്ചു കെട്ടലില്‍ എത്തിയതെന്ന് പരിസരവാസികള്‍ പറയുന്നു.
കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴിയാണ് മുന്നറിയിപ്പില്ലാതെ അടച്ചത്. വൃദ്ധ പോലീസില്‍ പരാതി നല്കി.എന്നാല്‍ പോലീസ് സ്ഥലത്തെത്തി തിരിച്ചു പോയതല്ലാതെ നടപടികള്‍ ഉണ്ടായില്ലന്ന് വീട്ടുകാര്‍ പറഞ്ഞു.
താണിക്കാട്- പൂപ്പത്തി റോഡില്‍ നിന്നും 12 വീടുകളിലേക്കുള്ള വഴിയാണിത്. എന്നാല്‍ 2015 ല്‍ എട്ടോളം വീട്ടുകാര്‍ക്ക് മറ്റൊരു വഴി പഞ്ചായത്ത് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കി. അതേ സമയം ഉയര്‍ന്ന പ്രദേശത്തുള്ള നാല് വീട്ടുകാര്‍ക്ക് പഴയ വഴി തന്നെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: