തൃശൂര്‍:ശ്രീകേരളവര്‍മ്മ കോളേജില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നിയമനാംഗീകാരവും അഞ്ചരവര്‍ഷമായി ശമ്പളവും ലഭിക്കാത്തതിനെതിരെ അദ്ധ്യാപിക നിരാഹാര സമരം ആരംഭിച്ചു.ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ്.മായയാണ് ഇന്ന് കോളേജില്‍ 24 മണിക്കൂര്‍ നിരാഹാരം ആരംഭിച്ചത്.2011ല്‍ നടന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ സെലക്ഷന് ലിസ്റ്റില്‍ ഒന്നാമതായ മായക്കെതിരെ നാലാമതും ആറാമതും വന്നവര്‍ കൊടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് നിയമനാംഗീകാരം നിരസിച്ചതെന്ന് പറയുന്നു.
എന്നാല്‍ 2016 ഡിസംബറിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം നിയമന അംഗീകാരം നല്‍കണമെന്ന് വിധി വന്നിട്ടും ഇതുവരെയും പാലിക്കപ്പെട്ടില്ല.പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരമടക്കമുള്ള സമര നടപടികളുമായി മുന്നോട്ടു പോകുമെന്നും ഡോ.മായ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: