അമ്പലംകുന്ന്: ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ മാലിന്യം കത്തിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആയൂര്‍-കൊല്ലം റോഡില്‍ ഇളമാട് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് ചവറുകള്‍ തീയിടുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രം, കൃഷി, വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്താണ് ഇത്. പൊതുഇടങ്ങളില്‍ മാലിന്യം കത്തിക്കുന്നതിന് ശക്തമായ വിലക്കുള്ളപ്പോഴാണ് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ഇത് ചെയ്യുന്നത്.
















