നിലമ്പൂര്‍: വിനോദനികുതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്താന്‍ തിയറ്ററുകാര്‍ക്ക് നഗരസഭ കൂട്ടുനിന്നെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയതിന് ശേഷവും തട്ടിപ്പ് നിര്‍ബാധം തുടരുന്നു.
നിലമ്പൂര്‍ ഫെയറിലാന്‍ഡ് തീയറ്ററിന്റെ ഡിസിആറില്(ഡെയിലി കളക്ഷന്‍ റിപ്പോര്‍ട്ട്) വ്യാപക തിരിമറിയാണ് നടക്കുന്നത്. നഗരസഭ സെക്രട്ടറിയുടെ ഒത്താശയോടെയാണ് തിരിമറികള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്.
സിനിമ വിതരണകമ്പനിക്കും നഗരസഭക്കും നല്‍കുന്നത് രണ്ട് തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ്. ഡിസിആറില് തിയറ്ററിന്റെ പേരും കെട്ടിടനമ്പറുമടക്കം എഴുതണമെന്നാണ് നിയമം. എന്നാല്‍ നഗരസഭക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതൊന്നുമില്ല. കൂടുതല്‍ അന്വേഷണം വന്നാല്‍ തിയറ്ററുടമകളെ രക്ഷിക്കാനുള്ള നഗസഭ അധികൃതരുടെ കുതന്ത്രമാണ് ഇതിന് പിന്നില്‍. പ്രമുഖ രാഷ്ട്രീയ നേതാവിനടക്കം ഷെയറുള്ള തിയറ്ററാണിത്.
മതിയായ സുരക്ഷാ സംവിധാനവും ഈ തിയറ്ററില്ലെന്നും ആരോപണമുണ്ട്. തീ പിടുത്തം പോലുള്ള വലിയ അപകടങ്ങളുണ്ടായില് ഫയര്‍ എഞ്ചിന് സുഗമമായി കെട്ടിടത്തെ വലംവെക്കാന്‍ സാധിക്കുന്ന രീതിയിലാകണം നിര്‍മ്മാണം നടത്തേണ്ടത്. എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ല.
20000 ലിറ്റര്‍ ക്ഷമതയുള്ള വാട്ടര്‍ ടാങ്ക് സജ്ജമാക്കണണെന്ന് നിര്‍ബന്ധമായും നിയമാവലിയില്‍ പറയുന്നുണ്ടെങ്കിലും ഇവിടെയിതൊന്നുമില്ല. ഒരു സംഘം ഉദ്യോഗസ്ഥരും തിയറ്റര്‍ ഉടമകളും കൂടി കള്ളകണക്കെഴുതിയും വ്യാജരേഖകള്‍ ചമച്ചും സര്‍ക്കാര്‍ ഖജനാവിലേക്കെത്തേണ്ട ലക്ഷങ്ങളാണ് സ്വന്തം കീശയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: