വടക്കാഞ്ചേരി: പ്രാചീന നാഗരികതകള്‍ പലതും അധിമിവേശത്തിന്റെ പടയോട്ടത്തില്‍ തകര്‍ന്നിട്ടും സനാതന ധര്‍മം തകരാതെ നിലനില്ക്കുന്നതുകൊണ്ടാണ് ഭാരതം നിലനില്‍ക്കുന്നതെന്ന് വിഎച്ച്പി സംസ്ഥആന ജോയിന്റ് സെക്രട്ടറി പി.ജി കണ്ണന് പ്രസ്താവിച്ചു. വിഎച്ച്പി വടക്കാഞ്ചേരി പ്രഖഖണ്ഡ് ഹിത ചിന്തക്ക് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.എസ് ശരത്ത് അധ്യക്ഷത വഹിച്ചു. ജ്ഞാനാശ്രമം മഠാധിപതി സംപൂജ്യസ്വാമി വിരജാനന്ദ തീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. ഗീത നെല്ലുവായ്, സതീശന് എന്നിവര്‍ ക്ലാസ്സെടുത്തു. ബജ്രാംഗദള് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പി.എസ് ശരത് (പ്രസിഡന്റ്), വിഷ്ണു എങ്കക്കാട് (ജനറല്‍ സെക്രട്ടറി), സുമോദ് മലാക്ക, നിഖില്‍ ചന്ദ്രന് (സെക്രട്ടറി), മിഥുന് (വൈസ് പ്രസിഡന്റ്), ശ്യാമിത് (ജോ.സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: