ചാലക്കുടി: മേലൂര്‍ പഞ്ചായത്തിലെ ഏക പെട്രോള്‍ പമ്പ് അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭനവും പ്രതിഷേധ സംഗമവും നടത്തി. മുരിങ്ങൂര്‍ മുതല്‍ മേലൂര്‍ വരെയുള്ള മേലൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ അഞ്ച് മിനിറ്റ് വാഹനയോട്ടം നിര്‍ത്തി വെച്ചു.
സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന സമരം കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ അവാറച്ചന് മേച്ചേരി ഉദ്ഘാടനം നടത്തി. സിപിഐ മേലൂര്‍ ലോക്കല്‍ സെക്രട്ടറി പി.ആര്.മോഹനന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയംഗം കെ.എം.സുബ്രഹ്മണ്യന്, ബിഡിജെഎസ് നേതാവ് പ്രകാശന്, ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്.ശിവപ്രസാദ്, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രവി, പമ്പ് സംരക്ഷണ സമിതി കണ്‍വീനര്‍ ഷാജു കോക്കാടന്‍, എസ്ആര്‍വിസിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അശോകന്, പഞ്ചായത്തംഗങ്ങളായ ശ്രീദേവി ജയന്, അംബിക ബാബു, വിവധ പാര്‍ട്ടി നേതാക്കളായ പി.വി.ശിവരാമന്, എം.വി.ലോനായ്, വി.എം.ജെയ്സണ്‍, സി.എന്‍.സുരേഷ്, കവിത ഷാജി, മോഹന്‍ പള്ളിയില്‍, പി.കെ.രവീന്ദ്രന്, തോബിയാസ്,പി.വി.എബ്രാഹം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: