പത്തനംതിട്ട:ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ നടപ്പാക്കിവരുന്ന ജലസ്വരാജ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് തിരുവല്ല കടപ്രപഞ്ചായത്തില് നടക്കും.മണിമലപമ്പാനദികളുടെ സംഗമസ്ഥലമായകടപ്രപഞ്ചായത്തിലെ കീച്ചേരിവാല്കടവിലാണ് ഉദ്ഘാടന സമ്മേളനം.
ബിജെപി സംസ്ഥാനഅദ്ധ്യക്ഷന്‍ കുമ്മനംരാജശേഖരന്,സ്വതന്ത്ര സുറിയാനി സഭ കൊടുങ്ങല്ലൂര്ഭദ്രാസാനാധിപന്തോമസ്മാര് ഒസ്താത്തിയോസ്,സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്,തുടങ്ങിയവര്‍ പങ്കെടുക്കും.ജില്ലയില്‍ രൂപീകൃമാകുന്നജലജാഗ്രതാസമതിക്ക് സംവിധായകന്ബ്ലസി,സാഹിത്യകാരന്മാരായ പ്രഭാവര്‍മ്മ,ബെന്യാമിന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.ഉദ്ഘാടനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജലസദസ്സില് ജലസംര്ക്ഷണത്തിനും പരിപാലനത്തിനും വേണ്ടിയുള്ള പ്രതിജ്ഞഎടുക്കും.കീച്ചേരിവാല്കടവിനെ കാവ് ആയിപ്രഖ്യപിച്ച് സംരക്ഷണവും ഏറ്റെടുക്കും.പരിസ്ഥിതി ദിനമായജൂണ്‍5ന് ജില്ലയില്‍ രണ്ട് ലക്ഷത്തോളംവൃക്ഷത്തൈകള്നടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: