പയ്യാവൂര്‍: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കുന്നതിന് ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അലക്‌സ് നഗര്‍ വനിതാ വിംങ്ങ് വാര്‍ഷിക പൊതുയോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് പി.ടി.സണ്ണി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡണ്ട് ഷൈനി ജോയി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.വിജയന്‍, മഞ്ജു ജോസ്, ഷേര്‍ളി അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഡോളി സണ്ണിപ്രസിഡന്റ്, പ്രിയ ബിജു-സെക്രട്ടറി, ഷൈനി ജോയി-ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.
















