തൊടുപുഴ: നഗരമധ്യത്തില്‍ ഗാര്‍ഹിക മാലിന്യം നിക്ഷേപിച്ചു. തൊടുപുഴ കെഎസ്ആര്‍ടിസി കോതായിക്കുന്ന് ബൈപ്പാസ് റോഡില്‍ ഓട്ടോറിക്ഷ സ്റ്റാന്റിന് സമീപത്താണ് മാലിന്യം നിക്ഷേപിച്ചത്. ഇന്നലെ രാവിലെ സ്റ്റാന്റിലെത്തിയ ഓട്ടോറിക്ഷ തൊഴിലാളികളാണ് മാലിന്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും ഒരു വൈദ്യുതി ബില്‍ ലഭിച്ചു. വിവരമറിഞ്ഞ് റോയല്‍ ഗാര്‍ഡന്‍സ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തി. തുടര്‍ന്ന് ഇവര്‍ നഗരസഭാ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു. വൈദ്യുതി ബില്‍ മുന്‍നിര്‍ത്തി അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കെഎസ്ആര്‍ടിസി കോതായിക്കുന്ന് ബൈപ്പാസ് റോഡില്‍ എസ്ബിടി ശാഖയ്‌ക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിലും പ്രതികളെ പിടികൂടാനായിട്ടില്ല. നഗരത്തിലെ കാമറകള്‍ തകരാറിലായതും അന്വേഷണങ്ങളെ ബാധിക്കുന്നുണ്ട്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച നിരീക്ഷണ കാമറകളില്‍ പലതും 2 വര്‍ഷത്തിലധികമായി തകരാറിലാണ്.
















