മൂന്നാര്‍: കേസ് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച മൂന്നുപേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കെഡിഎച്ച്പി കമ്പനി ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലെ സതീഷ് (36), മണി (30), ലക്ഷ്മി എസ്‌റ്റേറ്റ് വിരിപ്പാറ ഡിവിഷണില്‍ ചെല്ലയ്യ (46) എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്.
സ്ത്രീകളോടു മോശമായി പെരുമാറിയെന്ന പരാതിി
യെതുടര്‍ന്ന് അന്വേഷണത്തിനെത്തിയെ പോലീസ് സംഘത്തിന് നേരെയായിരുന്നു അക്രമണം.
ശനിയാഴ്ച വൈകിട്ട് എംജി കോളനിയിലായിരുന്നു സംഭവം. മദ്യപിച്ച് ബഹളം വെച്ച മൂവരെയും സ്ത്രീകള്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ ഇവരെ അധിക്ഷേപിക്കുകയും അശ്ലീലം പറയുകയും ചെയ്തു. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘത്തെ മൂവര്‍ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പോലീസ് ജീപ്പ് ഡ്രൈവര്‍ക്ക് മുഖത്ത് പരിക്കേറ്റു. അക്രമികള്‍ മുഖത്ത് കല്ലിനിടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ ഇന്നലെ ഉച്ചയോടെ ആശുപത്രി വിട്ടു. സംഭവത്തില്‍ രണ്ട് കേസുകളാണ് പോലീസ് എടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
















