കട്ടപ്പന: ജലസേചന സൗകര്യമില്ലാത്തതിനാല്‍ വെള്ളയാംകുടി കൊങ്ങിണിപ്പടവ് അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വലയുന്നു. അങ്കണവാടികള്‍ക്ക് സമീപത്തുള്ള വീടുകളില്‍ നിന്നുമാണ് ഇവിടെ കുടിവെള്ളം ശേഖരിക്കുന്നത്.
വേനല്‍ രൂക്ഷമായതോടെ അങ്കണവാടിക്ക് വെള്ളം നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സമീപവാസികള്‍. പന്ത്രണ്ട് കുട്ടികളും രണ്ട് ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. മറ്റ് അങ്കണവാടികള്‍ക്ക് ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷനോ സ്വന്തമായി കിണറുകളോ ഉണ്ട്. എന്നാല്‍ നാളിതുവരെയായിട്ടും കൊങ്ങിണിപ്പടവ് അങ്കണവാടിയില്‍ ജലസേചന സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കുടിക്കാനുള്ള വെള്ളം കുട്ടികള്‍ വീടുകളില്‍ നിന്നും കൊണ്ടുവരുകയാണ്. കഞ്ഞിയും, ഉപ്പുമാവും അടക്കമുള്ളവ തയ്യാറാക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം കണ്ടെത്താനാവാത്ത അവസ്ഥയാണ് ഇപ്പോള്‍. മഴവെള്ള സംഭരണിക്കായി അധികാരികളെ സമീപിച്ചെങ്കിലും തീരുമാനമുണ്ടായിട്ടില്ല.
















