അടൂര്‍: ബിഎംഎസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പള്ളിക്കല്‍ രാജന്, സോണി സത്യന്, കമലമ്മ, സദാശിവന്, പഴകുളം ഹരി,പ്രദീപ് എന്നിവര്‍ സംസരിച്ചു.
ധര്‍ണ്ണയ്ക്ക് മുന്നോടിയായി പ്രകടനവും നടന്നു. കെഎസ്ആര്‍ടിസി കോര്‍ണറില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എസ്.കെ. നായര്‍, രതി ബിജു,സാവിത്രിയമ്മ. രത്നകുമാര്‍,സുശീല എന്നിവര്‍ നേതൃത്വം നല്കി.
റാന്നി താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും ബിഎംഎസ് ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ.ആര്.ബിജു അദ്ധ്യക്ഷനായി.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ജി.രജീഷ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പ്രസാദ് എന്‍.ഭാസ്കരന്, സന്തോഷ് കുമാര്‍, കെ.ജി.സുരേന്ദ്രന്, അനില്‍ക്കുമാര്‍, പുരുഷോത്തമന്, വിജയന്, വി.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: