താനൂര്‍: പതിനഞ്ച് മുതല്‍ 20 വയസുവരെയുള്ളവരാണ് സിപിഎമ്മിനും ലീഗിനും വേണ്ടി ചാവേറുകളാകുന്നത്.
എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികളെ പാര്ട്ടിക്കാര് തങ്ങള്‍ക്കൊപ്പം കൂട്ടുകയാണ്. മദ്യവും കഞ്ചാവും നല്കി രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഉപയോഗിക്കും. രക്ഷിതാക്കളെ പോലും അനുസരിക്കാതെ സദാസമയം പാര്‍ട്ടി പാര്‍ട്ടിയെന്ന് പറഞ്ഞു നടക്കുന്ന ഈ കുരുന്നുകള്ക്കൊന്നും രാഷ്ട്രീയം എന്താണെന്ന് സത്യത്തില്‍ അറിയില്ല. ഇവരെ രാഷ്ട്രീയ ലാഭത്തിനായി സിപിഎം ഉപയോഗപ്പെടുത്തുകയാണ്. സുഹൃത്തുക്കള്‍ തമ്മിലുള്ള സാധാരണ പിണക്കങ്ങളെ പോലും രാഷ്ട്രീയമായി ചിത്രീകരിച്ച് മനപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കുകയാണ്. ലീഗുകാര്‍ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അതിനിടയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി സംഘര്‍ഷത്തിന് തുടക്കമിടുന്നതും ഇത്തരം കുട്ടിസഖാക്കളാണ്.
വി.അബ്ദുറഹ്മാന് എംഎല്‍എയാണ് അക്രമികളെ സംരക്ഷിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് വിജയിച്ചില്ലെങ്കില്‍ താനൂരിനെ കണ്ണൂരാക്കി മാറ്റുമെന്ന് സിപിഎം നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. പക്ഷേ എല്‍ഡിഎഫ് വിജയിച്ചിട്ടും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്തത്.
2007ല്‍ എപി-ഇകെ മതസംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് താനൂര്‍ തീരദേശത്തെ ആദ്യസംഭവം. അന്നത്തെ എപി വിഭാഗമാണ് ഇന്ന് സിപിഎമ്മുകാര്‍ക്കൊപ്പം അണിനിരന്നിരിക്കുന്നത്.
മുസ്ലീം മതസ്ഥരെ തമ്മില്‍ തല്ലിച്ച് സിപിഎം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന നയമാണ് നടപ്പിലാക്കുന്നത്. അധികാരത്തിന്റെ അഹങ്കാരത്തില്‍ പോലീസിനെ ഉപയോഗിച്ച് നിഷ്പക്ഷമതികളായ ജനങ്ങളെയും ഉപദ്രവിക്കുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: