Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കിയാല്‍ നിലപാടുമാറ്റി : സമരവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 09:44 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് സമയത്ത് കിയാല്‍ പ്രദേശവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അട്ടിമറിച്ചെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ കലക്‌ട്രേറ്റ് ഉപരോധിച്ചു. മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നൂറ്റിഎഴുപത്തിയെട്ടുപേര്‍ക്കാണ് അവരുടെ സ്ഥലവും വീടും നഷ്ടപ്പെട്ടത്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പകരം വീട് വെക്കാനുള്ള സംവിധാനവും വിമാനത്താവളത്തില്‍ സ്ഥിരനിയമനവും നല്‍കുമെന്ന് കിയാല്‍ ഉറപ്പ് നല്‍കിയിരുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി സ്വന്തം കിടപ്പാടം വരെ ഉപേക്ഷിച്ചവരെ വഞ്ചിക്കുന്ന നിലപാടാണ് കിയാല്‍ സ്വീകരിച്ചതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. വിമാനത്താവളത്തില്‍ ജോലി ലഭിക്കുന്നതിനു വേണ്ടി ഇന്റര്‍വ്യൂവിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് കഴിഞ്ഞദിവസം കിയാല്‍ അധികൃതര്‍ ഫോണ്‍ ചെയ്തിരുന്നു. രേഖാമൂലം അയക്കുന്നതിന് പകരം ഫോണ്‍ ചെയ്തായിരുന്നു വിവരമറിയിച്ചത്. അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് ഹാജരാകാന്‍ നിരവധിപ്പേര്‍ കണ്ണൂരിലെ സ്വകാര്യ ഹോട്ടലിലെത്തുകയും ചെയ്തു.

എയര്‍ ഇന്ത്യയും സിങ്കപ്പൂര്‍ കമ്പനിയും ചേര്‍ന്ന സ്വാകാര്യ ഏജന്‍സിയാണ് അഭിമുഖം നടത്തിയത്. ഗ്രൗണ്ട് ഹാന്റിലിങ് വിഭാഗത്തിലേക്ക് പതിനായിരം രൂപ ശമ്പള വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനമെന്ന് അഭിമുഖം നടക്കുന്ന സമയത്താണ് എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. അഭിമുഖസമയത്ത് കിയാല്‍ അധികൃതര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ സ്ഥിരനിയമനമാണ് വേണ്ടതെന്ന് അഭിമുഖത്തിനെത്തിയവര്‍ വ്യക്തമാക്കിയപ്പോള്‍ തങ്ങള്‍ സ്വകാര്യ ഏജന്‍സിയാണെന്നും കരാറടിസ്ഥാനത്തില്‍ മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളു എന്നുമായിരുന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. കിയാല്‍ നേരിട്ടാണ് അഭിമുഖം നടത്തുന്നതെന്ന വിശ്വാസത്തിലാണ് അംഗങ്ങള്‍ അഭിമുഖത്തിനെത്തിയത്. എന്നാല്‍ അഭിമുഖം ആരംഭിച്ചതിന് ശേഷമാണ് സ്വകാര്യ ഏജന്‍സിയാണ് അഭിമുഖം നടത്തുന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് അംഗങ്ങള്‍ ബഹളം വെച്ചതിനാല്‍ അഭിമുഖം നിര്‍ത്തിവെച്ചു. കിയാല്‍ അധികൃതര്‍ സ്ഥലത്തെത്തിയശേഷമാണ് ഹോട്ടലിന് മുന്നിലുള്ള പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് അഭിമുഖത്തിനെത്തിയവര്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായില്ലെങ്കിലും കിയാല്‍ അഭിമുഖം നടത്തി നിരവധിപ്പേര്‍ക്ക് ഇവിടെ ജോലി നല്‍കിയിട്ടുണ്ട്. കോഴിക്കോടും കോട്ടയത്തും ഇന്റര്‍വ്യു നടത്തി സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നാണ് ആരോപണം. എന്നാല്‍ വിമാനത്താവളത്തിന് വേണ്ടി കിടപ്പാടം വരെ നഷ്ടപ്പെട്ട ഒരാള്‍ക്ക് പോലും കിയാല്‍ ജോലി നല്‍കിയിട്ടില്ല. സ്വകാര്യ ഏജന്‍സികള്‍ വഴി അഭിമുഖം നടത്തി കരാര്‍ അടിസ്ഥാനത്തില്‍ കുറഞ്ഞ വേതനത്തിന് ജോലി നല്‍കി ബോധപൂര്‍വ്വം ദ്രോഹിക്കാനുള്ള നീക്കമാണ് കിയാല്‍ നടത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ കിയാല്‍ ഓഫീസ് ഉപരോധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.