തുറവൂര്‍: വഴിയോരകച്ചവടം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. തുറവൂര്‍ ജംങ്ഷന് പടിഞ്ഞാറെ ഭാഗത്ത് പള്ളിത്തോട്, ചെല്ലാനം, നാലു കുളങ്ങര, എഴുപുന്ന, കുമ്പളങ്ങി എന്നി മേഖലകളിലേക്ക് പോകുന്നതിന് യാത്രക്കാര്‍ക്ക് ക്രമികരിച്ചിരുന്ന ബസ് സ്റ്റോപ്പില്‍ ഇപ്പോള്‍വഴിയോരക്കച്ചവടക്കാരുടെ ശല്യം മൂലം ജനങ്ങള്‍ക്കു നില്‍ക്കാന്‍ സ്ഥലമില്ലാതെ ക്ലേശിക്കുകയാണ്.
തുറവൂര്‍ പഞ്ചായത്തിലെ വനിതാ അംഗം ഉള്‍പ്പെടെ ധാരാളം പേര്‍ ബസ് സ്റ്റോപ്പ് സ്ഥലം കൈയേറി അനധികൃതമായി പച്ചക്കറി ക്കച്ചവടം നടത്തി വരുന്നു. ഇതു മൂലം യാത്രക്കാര്‍ ബസ് കാത്ത് റോഡില്‍ നില്‍ക്കേണ്ട ദയനിയ സ്ഥിതിയാണ്. പ്രായമുള്ളവരും കുട്ടികളും വളരെയധികം ക്ലേശിച്ചാണ് ബസ് കാത്ത് റോഡില്‍ നില്‍ക്കുന്നത്. ഉത്തരവാദിത്വപ്പെട്ടവര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. ജനങ്ങള്‍ക്ക് ശല്യമായിത്തീര്‍ന്നിട്ടുള്ള തുറവൂര്‍ ജംങ്ങ്ഷനു പടിഞ്ഞാറെ ഭാഗത്തുള്ള അധികൃതക്കച്ചവടങ്ങളെല്ലാം ഇവിടെ നിന്നും ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന ആവശ്യം ശക്തമായി.















