പുനലൂര്‍: ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ഡോ.ജെ.സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 7.30ന് മേല്‍ശാന്തി വിഷ്ണുനമ്പൂതിരി ശ്രീകോവിലില്‍ നിന്ന് പണ്ടാരഅടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ പൊങ്കാല സമര്‍പ്പണമായി. 9.30ന് പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥം തളിച്ചതോടെ യജ്ഞത്തിന് സമാപനമായി. ക്ഷേത്രോപദേശകസമിതി അംഗങ്ങളായ അഡ്വ.ജി.സി.കണ്ണന്‍, പ്രേംകമലാസനന്‍, അഡ്വ.രവികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















