പാനൂര്‍: ആശുപത്രി സ്ഥലം കയ്യേറിയതിന്റെ തെളിവുകള്‍ പുറത്ത്. പാനൂര്‍ ആശുപത്രി കെട്ടിടം സ്ഥിതി ചെയ്യുന്ന റീ സര്‍വ്വെ 13/5ല്‍ ഉള്‍പ്പെട്ട 36 സെന്റ് സ്ഥലം അടങ്ങല്‍ രജിസ്റ്റര്‍ പ്രകാരം ബാസല്‍ മിഷന്‍ സൊസൈറ്റിയുടെ പേരിലാണെന്ന് വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമായ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ബി.ടി.ആര്‍ രജിസ്റ്ററില്‍ 6സെന്റ് സ്ഥലം പളളി ഉടമ അബ്ദുളള ഖാദി എന്നവരുടെ ഉടമസ്ഥതയിലാണ്. 2011 ഏപ്രില്‍ 25 മുതലാണ് തലശേരി തഹസില്‍ദാരുടെ ഉത്തരവ് പ്രകാരം ഉടമസ്ഥാവകാശം ലഭിക്കുന്നത്. ഇതു നിയമാനുസൃതം കൈവശപ്പെടുത്തിയതല്ലെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. 13/5ല്‍പ്പെട്ട 36സെന്റ് സ്ഥലത്തെ 6സെന്റ് 2011ല്‍ പളളിക്കമ്മറ്റിക്കു കൈമാറിയതിന്റെ ഒരു രേഖയും ലഭ്യമല്ല. ബാസല്‍ മിഷന്‍ സൊസൈറ്റിയുമായ ബന്ധപ്പെട്ടവരെക്കകുറിച്ച് ഒരു വിവരവും ഇപ്പോള്‍ ഇല്ലായെന്നിരിക്കെയാണ് ഈ തട്ടിപ്പ്് നടന്നിട്ടുളളത്. താലൂക്ക് സര്‍വ്വെയര്‍ തയ്യാറാക്കിയ പ്ലാന്‍സഹിതമാണ് ഭൂ നികുതി അടയ്‌ക്കാന്‍ അനുവാദം പളളി കമ്മറ്റിക്ക് ലഭിക്കുന്നത്. വകുപ്പ് തലത്തില്‍ തന്നെ സ്വാധീനിച്ച് നേടിയെടുത്ത കോടികള്‍ വിലവരുന്ന സ്ഥലം പളളിക്കമ്മറ്റി കയ്യേറിതാണെന്ന്് ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇടത്-വലതു മുന്നണികള്‍ പ്രീണന രാഷ്‌ട്രീയത്തിന്റെ പേരില്‍ തരപ്പെടുത്തിയ ഭൂമി ആശുപത്രിയുടേതു തന്നെയാണ്. ബാസല്‍ മിഷന്‍ സൊസൈറ്റി ആര്‍ക്കും കൈമാറിയതായി ഒരു രേഖയും ബന്ധപ്പെട്ട ഓഫീസുകളില്ല. കോടികളുടെ അഴിമതി നടത്തിയാണ് ആശുപത്രി ഭൂമി പളളിക്കമ്മറ്റി കൈവശപ്പെടുത്തിയിട്ടുളളത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരികതന്നെ വേണം. പാനൂരില്‍ നടന്ന അനധികൃത കയ്യേറ്റങ്ങള്‍ മുഴുവന്‍ പുറത്തു കൊണ്ടുവരാനുളള നീക്കമാണ് ഇനി വേണ്ടത്. ഇന്നലെ ബിജെപിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടന്നിരുന്നു.
















