തിരുവല്ല: വൈദിക ഗുരുകുലമായ തിരുവല്ലാശാലയുടെ ആഭിമുഖ്യത്തില്‍ കുന്നന്താനം മഠത്തില്‍ക്കാവ് മാതൃസമിതിയുടെ സഹകരണത്തോടെ ഞായറാഴ്ച ഏകദിന ആദ്ധ്യാത്മികജ്ഞാനയജ്ഞം നടക്കും.
മഠത്തില്‍ക്കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന യജ്ഞത്തിന് വേദ പണ്ഡിതന്‍ ആചാര്യ ഗോപാലകൃഷ്ണവൈദിക് നേതൃത്വം നല്‍കും. യജ്ഞവിജയത്തിനായി വി.പി.വിന യകമാര്‍, പ്രസിഡന്റും എം.ഡി.വത്സലകുമാരി സെക്രട്ടറിയും എം.ആര്‍.ഗീതകുമാരി പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായുള്ള സ്വാഗത സംഘം പ്രവര്‍ത്തിച്ചു വരുന്നു.
















