കോഴഞ്ചേരി:രണ്ടാമത് ദേശീയ ചക്ക മഹോത്സവം ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ ആറന്മുള വിജയാനന്ദവിദ്യാപീഠത്തില് നടത്തും. ഇതൊടൊപ്പം കാര്‍ഷിക വിപണനമേളയും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘരൂപീകരണയോഗം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്തു.
പ്രകൃതിയോടൊപ്പം ജീവിച്ചു ജീവിതം സന്തോഷ പ്രദമാക്കുവാന്‍ പഴയകാല കാര്‍ഷീക പൈതൃകത്തിലേയ്ക്ക് തിരികെ പോകണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പറഞ്ഞു. മേളയുടെ ലോഗോ കുര്യാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ പഴമായ ചക്കയുടെ ഉപയോഗം ആരോഗ്യപരിപാലനത്തിന് വലിയ മുതല്‍ കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ദേശീയ സമിതി അംഗം വി.എന്‍. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കുമ്മനം രാജശേഖരന്, കുര്യാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത, അന്നപൂര്‍ണ്ണാദേവി, വി.എന്‍. ഉണ്ണി, ഷാജി പുളിമൂട്ടില്‍, കെ.വി. സാംബദേവന്‍, പ്രൊഫ. തോമസ് പി തോമസ്, പി. ഇന്ദുചൂഡന്(രക്ഷാധികാരിമാര്‍), അജയകുമാര്‍ വല്യുഴത്തില്‍(ചെയര്മാന്), ഷാജി ആര്. നായര്‍(വര്‍ക്കിംഗ് ചെയര്മാന്), മിനി ശ്യാം മോഹന്‍, മനോജ് മാധവശ്ശേരില്‍, കെ.പി. സോമന്, പി.പി. ചന്ദ്രശേഖരന് നായര്‍, എന്‍.കെ. നന്ദകുമാര്‍, കെ. അപ്പുക്കുട്ടന് നായര്‍, റോസമ്മ ടീച്ചര്‍(വൈ. ചെയര്മാന്മാര്), പ്രസാദ് ആനന്ദഭവന്(ജനറല്‍ കണ്‍വീനര്‍), അഡ്വ. ഡി. രാജഗോപാല്‍, ഉണ്ണി കല്ലിശ്ശേരി, എം. അയ്യപ്പന്‍കുട്ടി, കെ.എ. വിജയകുമാര്‍, ഡോ. പി. ഹരികൃഷ്ണന്, കെ. പ്രദീപ്കുമാര്‍, ആര്. ഗീതാകൃഷ്ണന്‍, കെ. എം. ഭുവനചന്ദ്രന്, രവീന്ദ്രന് നായര്‍, അനൂപ് കൃഷ്ണന്, വി. സുരേഷ്കുമാര്‍, അനിരാജ് ഐക്കര, സോമന് മാലക്കര, ഉത്തമന് കുറുന്താര്‍, അഡ്വ. ബാലകൃഷ്ണന് നായര്‍, കെ.ആര്. അശോകന്, അനി പുത്തേത്ത്, ബാല്‍രാജ്, പ്രജിത്ത്, രാധാമണിയമ്മ, ബിന്ദു മുരളി, പ്രിയാ പ്രസാദ്(കണ്‍വീനര്‍മാര്‍), വി.കെ. സോമശേഖരന്‍(ഖജാന്‍ജി), പി.ആര്. ഷാജി(ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെടെ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: