ചേര്‍ത്തല: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നതായ സന്ദേശം പോലീസിനെ വട്ടംകറക്കി. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപത്തു നിന്നു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വാഹനത്തിലെത്തിയയാള്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയത്.
ഇന്നലെ രാവിലെയാണ് പോലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് സന്ദേശം എത്തിയത്. ചേര്‍ത്തല പ്രൊവിഡന്‍സ് കവലയ്ക്ക് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തുകയും പെണ്‍കുട്ടിയെയും വാഹനം ഓടിച്ച യുവാവിനെയും സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനാണിതെന്നും തട്ടികൊണ്ടുപോയതല്ലെന്നും പോലീസിന് ഇരുവരും മൊഴി നല്കി. പോലീസ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവര്‍ക്ക് ഒപ്പം പെണ്‍കുട്ടിയെ അയക്കുകയായിരുന്നു. ചേര്‍ത്തലയ്ക്ക് സമീപത്തെ സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്നതാണ് പെണ്‍കുട്ടിയെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: