ചെട്ടികുളങ്ങരയില്‍ ലോറിയിടിച്ച് തകര്‍ന്ന കെട്ടുകാഴ്ച
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചയില്‍ ലോറിയിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
കായംകുളത്തേക്ക് പച്ചക്കറി കയറ്റിപ്പോയ ഇഎസ്കെ വെജിറ്റബിള്‍സിന്റെ ലോറിയാണ് കെട്ടുകാഴ്ചയില്‍ ഇടിച്ചത്. ക്ഷേത്രത്തിലെ ഏഴാമത്തെ കരയായ പേള കരയുടെ 92 അടി പൊക്കമുള്ള കുതിരയിലാണ് ലോറി ഇടിച്ചത്. കുംഭഭരണി കഴിഞ്ഞ ശേഷം തിരികെ കരയുടെ ആസ്ഥാനമായ പനച്ചമൂട്ടില്‍ ടവറിന് അരികിലായി കെട്ടുകാഴ്ച അഴിയ്ക്കാനായി വച്ചിരിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ചക്രങ്ങള്‍, വണ്ടിക്കൂട്ട്, അച്ചുതണ്ട്, കതിരുകാല് എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടുകാഴ്ച പൂര്‍ണമായി അഴിച്ചു മാറ്റിയാലേ ശരിയായ കണക്ക് ലഭ്യമാകൂ. കുതിരയില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ലോറി നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കായംകുളം സസ്യ മാര്‍ക്കറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ സാന്നിധ്യത്തില്‍ ഹിന്ദു മത കണ്വന്ഷന് ഭാരവാഹികളും കരകളുടെ പ്രതിനിധികളും വാഹന ഉടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മതിയായ നഷ്ട പരിഹാരം നല്‍കാമെന്ന ധാരണയില്‍ പ്രശ്നം പരിഹരിച്ചു. കണ്വന്ഷന് പ്രസിഡന്റ് എം.കെ. രാജീവ് കുമാര്‍, സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: