പത്തനംതിട്ട: ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്ത തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുന്നത്.ജില്ലയില്‍ പരിസ്ഥിതിലോലമായി പ്രഖ്യാ പിച്ചിട്ടുള്ള ഏഴ് വില്ലേജുകള്‍ ഉള്‍പ്പെടുന്ന പെരുനാട്,വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലംഎന്നീ എട്ട് പഞ്ചായത്തുകളിലാണ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍ പാല്, പത്രം,ആശുപത്രി എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: