പത്തനംതിട്ട: നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി പതിമൂന്ന് പേരെ തെരുവുനായ്ക്കള്കടിച്ചു. ഇന്നലെ ഉച്ചയോടെ പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരം, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കണ്ണങ്കരഭാഗങ്ങളിലാണ് തെരുവുനായ്ക്കള്‍ മനുഷ്യരെ ആക്രമിച്ചത്
.ഇലവുംതിട്ട ചെറുവീട്ടില്‍ സജീവ് (42),ഊന്നുകല്‍ സ്വദേശിനി രജിനി (25),ചീങ്കല്‍ത്തടം കൊച്ചുതോട്ടത്തില്‍ ജയ്സണ്‍ സൈമണ്‍ (53),വലഞ്ചുഴി പ്രീതി ഭവനില്‍ പ്രസന്നകുമാരി (59),പെരുനാട് കൊച്ചുവടക്കേതില്‍ റെജു(35), റാന്നി ചേത്തയ്ക്കല്‍ ആലപ്പാട്ട് മോട്ടി ജേക്കബ്, ചിറ്റാര്‍ വടക്കേപുരയിടത്തില്‍ എന്‍. തോമസ്, കോന്നി എലിയറയ്ക്കല്‍ അമ്മിണി (72), പ്രമാടം ഓരുവേലില്അനൂപ് കൃഷ്ണന് (26),തട്ട കദളിവിള തെക്കേതില്അരവിന്ദ് (12),വലഞ്ചുഴി സ്വദേശി മുഹമ്മദ് ബാവ, അട്ടച്ചാക്കല്തെക്കിനേത്ത് വിനോദ് (30), ഇതരസംസ്ഥാന സ്വദേശി സമദ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: